16 September Tuesday

മുസ്ലിം ലീഗ് നേതാക്കളെ പ്രവർത്തകർ ഓഫീസിൽ പൂട്ടിയിട്ടു; പ്രസിഡൻ്റ് തെരഞ്ഞടുപ്പിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ലീഗ് ഓഫീസ് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധിക്കുന്നു

മക്കരപ്പറമ്പ് ( മങ്കട ) > പ്രസിഡൻ്റ് തെരഞ്ഞടുപ്പിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നേതാക്കളെ ലീഗ് ഓഫീസിൽ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രതിഷേധം. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞടുപ്പിൽ ഏകപക്ഷീയമായ നിലപാട് നേതൃത്വം സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം.

പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന സി കോയ അന്തരിച്ചിരുന്നു. യൂത്ത് ലീഗ് നേതാക്കളെ യോഗം ചേരുന്ന മക്കരപ്പറമ്പ് ലീഗ് ഓഫീസിന് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. യൂത്ത് ലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ശനീബ്, മണ്ഡലം നേതാവ് ജാഫർ തേറമ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മങ്കട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top