29 March Friday

സ്വർണക്കടത്തിന്‌ പിടിയിലായത്‌ ലീഗ്‌ സൈബർ പോരാളി

സ്വന്തം ലേഖകൻUpdated: Thursday Aug 18, 2022

കൊണ്ടോട്ടി (മലപ്പുറം)> കരിപ്പൂർ വിമാനത്താവളത്തിൽ  സ്വർണം കടത്തുന്നതിനിടെ പിടിയിലായ ഓമാനൂർ തടപറമ്പ്‌ കൂനുമ്മൽ ഹംസത്ത് സാദിഖ് (26) മുസ്ലിംലീഗിന്റെ സജീവപ്രവർത്തകൻ. അഞ്ച്‌ വർഷമായി ബഹറൈനിൽ കഴിയുന്ന ഇയാൾ കെഎംസിസി പ്രവർത്തകനുമാണ്‌. നാട്ടിലെത്തിയാൽ ലീഗിന്റെ പരിപാടികളിൽ സ്ഥിരം സാന്നിധ്യം. ലീഗിന്റെ സൈബർ പോരാളിയുമാണ്‌.

സ്വർണക്കടത്ത് സംഘങ്ങളുമായി സാദിഖിനുള്ള ബന്ധം കസ്റ്റംസ് വിശദമായി അന്വേഷിക്കുന്നു.  ഇയാളുടെ ഫേസ്‌ബുക്ക്‌  പേജിലാകെ സ്വർണക്കടത്ത്‌ വിവാദത്തിൽ സർക്കാരിനെതിരായ  വ്യാജ പ്രചാരണങ്ങളാണ്‌. ഗൾഫ്‌ എയർ വിമാനത്തിൽ എത്തിയ സാദിഖിൽനിന്ന്‌  ചൊവ്വാഴ്‌ച എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം  1.24 കോടി രൂപയുടെ സ്വർണമാണ്‌  കണ്ടെടുത്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു 2.38 കിലോ സ്വർണം. ഇയാൾ ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top