25 April Thursday

അബ്‌ദു‌ള്ളക്കുട്ടിക്ക് സ്വീകരണം നൽകിയത് അംഗീകരിക്കാനാവില്ല: മുസ്ലിംലീഗ്

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022

കണ്ണൂർ> ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നൽകിയത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയും പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഗൗരവപൂർവം പരിശോധിക്കും.സ്വീകരണം നൽകിയ എ ഐ കെ എം സി നേതാവും ലീഗ്, സമസ്ത നേതാക്കൾ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഇക്കാര്യം ലീഗ് സംസ്ഥാന, ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾ സ്വീകരണം നൽകിയിട്ടില്ല. അബ്ദുള്ളക്കുട്ടിയുടെ ബന്ധുവായ കെ എംസിസിനേതാവിൻ്റെ വസതിയിൽ ഇഫ്താറിൽ സംബന്ധിച്ച അബ്ദുള്ളക്കുട്ടിയോടൊപ്പം ചില ലീഗ് നേതാക്കളും കെഎംസിസിനേതാക്കളും പങ്കെടുത്തതിനെ ലീഗ് നേതാക്കൾ സ്വീകരണം നൽകി എന്ന വിധത്തിൽ മാധ്യമങ്ങൾ വാർത്തകൾ പടച്ചുവിടുകയാണ്.

അബ്ദുള്ളക്കുട്ടിക്ക് ഇഫ്താർ വിരുന്ന് ഒരുക്കിയത് കുടുംബ ബന്ധത്തിൻ്റെ പേരിൽ കണ്ടാൽ മതി. എന്നാൽ അതിന് വേണ്ടി അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നതും അത്തരം ആഭാസങ്ങൾക്ക് കെഎംസിസി നേതാവ് നേതൃത്വം കൊടുത്തതും നീതീകരിക്കാനാവാത്തതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top