മലപ്പുറം> ബസിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മുസ്ലിംലീഗ് പഞ്ചായത്ത് അംഗം അറസ്റ്റിൽ. തൃക്കലങ്ങോട് പഞ്ചായത്ത് 14–--ാം വാർഡ് കുട്ടശേരി അംഗം ഏളങ്കൂർ ആലുങ്ങൽ സ്വദേശി പൊയിൽ വിദ്യാധരനെ (34)യാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ബസിൽ യുവതിയെ ലൈംഗികമായി ശല്യംചെയ്യുകയായിരുന്നു. മലപ്പുറം കോട്ടപ്പടിയിലായിരുന്നു സംഭവം. യാത്രക്കിടെ യുവതി എതിർത്തതോടെ ആളുകൾ ഇടപെട്ട് ഇയാളെ പിടികൂടി. തുടർന്ന് യുവതി മലപ്പുറം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..