19 April Friday

ലീഗ് തെറ്റിധാരണ പരത്തുന്നതായി സമസ്ത നേതാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

കോഴിക്കോട്> മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിനെ വിമര്‍ശിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം)ഏറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണമ്പിള്ളി. തന്റെ പഴയ പ്രസംഗമെടുത്തുള്ള സലാമിന്റെ ആക്ഷേപം വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് ഓണമ്പിള്ളി വ്യക്തമാക്കി.

വഖഫ് സംബന്ധമായി പള്ളിസമരത്തെക്കുറിച്ച് പറഞ്ഞതിലായിരുന്നു സലാമിന്റെ പ്രതികരണം. തെറ്റിധാരണ പരത്തുന്നതാണ് പരാമര്‍ശം. വസ്തുതകളറിയുന്ന ആരോടെങ്കിലും ചോദിച്ചിട്ട് മതിയായിരുന്നു സലാമിന്റെ പരാമര്‍ശമെന്ന് എസ്‌വൈ‌എസ് സംസ്ഥാന സെക്രട്ടറി കൂടിയായ ഓണമ്പിള്ളി ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top