25 April Thursday
യുഡിഎഫില്‍ ലീഗിനാണ് ശക്തി

കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയെ അംഗീകരിക്കില്ല; ലീഗ് മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി

സ്വന്തം ലേഖകന്‍Updated: Tuesday Jan 19, 2021

കല്‍പ്പറ്റ> നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കത്തിനെതിരെ ലീഗ് രംഗത്ത്. മുല്ലപ്പള്ളിയെ അംഗീകരിക്കാനാവില്ലെന്നും കല്‍പ്പറ്റ മണ്ഡലം ഇത്തവണ ലീഗിന് അവകാശപ്പെട്ടതാണണെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു.

 മണ്ഡലത്തില്‍ ആകെയുള്ള 12 തദ്ദേശസ്ഥാപനങ്ങളില്‍ ആറിടത്ത് ലീഗ് അധ്യക്ഷന്മാരാണുള്ളത്. യുഡിഎഫില്‍ ലീഗിനാണ് ശക്തി. നിലവില്‍ കോണ്‍ഗ്രസിന്റെ സീറ്റുമല്ലിത്. കഴിഞ്ഞ ദിവസം  സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് കല്‍പ്പറ്റയില്‍ ചേര്‍ന്ന ലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തില്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.  ഔദ്യോഗികമായി  ഇക്കാര്യം ലീഗ് സംസ്ഥാന കമ്മിറ്റി യുഡിഎഫ് നേതൃത്വത്തെ അറിയിക്കാനും തീരുമാനിച്ചു.

  ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ഹാജിയും സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണിയും പങ്കെടുത്ത യോഗത്തിലാണ്   തീരുമാനം എടുത്തത്. മുല്ലപ്പള്ളിയെപൊലെ ഒരാളെ അംഗീകരിക്കാന്‍ ലീഗിന് ബുദ്ധിമുണ്ടുണ്ട്. പുറമേനിന്നും ഒരാള്‍ കല്‍പ്പറ്റയില്‍ വന്ന് മത്സരിക്കേണ്ട സാഹചര്യമില്ലെന്നും യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top