16 April Tuesday

ബിജെപി വോട്ട്‌ നിഷേധിക്കാതെ പി എം എ സലാം; ശബ്ദരേഖ പുറത്തുവന്നതിന്‌ പിന്നിൽ ലീഗിലെ ഗ്രൂപ്പിസമെന്ന്‌

പ്രത്യേകലേഖകൻUpdated: Thursday Jan 20, 2022


കോഴിക്കോട്‌>  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട്‌ വാങ്ങുമെന്ന്‌ പറഞ്ഞത്‌  നിഷേധിക്കാതെ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള  പി എം എ സലാം. പാർടിയിലെ ഗ്രൂപ്പിസമാണ്‌ ശബ്ദരേഖ പുറത്തായതിന്‌ പിന്നിലെന്നും ആരോപിച്ചു. പ്രാദേശിക പ്രവർത്തകനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയ   ഭാഗമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതെന്ന്‌ സലാം ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. അതേസമയം .  ബിജെപിവോട്ട്‌ വാങ്ങുമെന്ന്‌ പറഞ്ഞത്‌  സലാം നിഷേധിച്ചിട്ടില്ല. ഇത്‌ ആലങ്കാരിക പ്രയോഗമെന്നാണ്‌ ഫേസ്‌ബുക്കിലൂടെ  നൽകിയിട്ടുള്ള വിശദീകരണം.

‘‘കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പാർടിയിലെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് സഹകരിക്കാതെ മാറി നിന്ന ചില നേതാക്കളേയും പ്രവർത്തകരേയും  നേരിൽ   കണ്ട്   പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന്  അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച്  എന്നെ വിളിച്ച  പ്രാദേശിക പ്രവർത്തകനോട്‌ സംസാരിച്ചതിൽ ഒരു ഭാഗമാണ്‌ പുറത്തുവന്നത്‌.

''പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിൻറെ സാരാംശം.      ‘ഇതിപ്പോൾ പുറത്തുവന്നതിന്‌ പിറകിൽ ചിലഗ്രൂപ്പിനെതിരെ നടപടിയെടുത്തതിലുള്ള അസ്വസ്ഥതയാണ്‌.   

  നടപടി നേരിട്ട  ശേഷം പാർടിക്കെതിരെ പ്രവർത്തിക്കാൻ ചെലവഴിക്കുന്ന ഊർജത്തിന്റെ നൂറിലൊരംശം നേതൃത്വത്തിൽ ഇരിക്കുമ്പോൾ സംഘടനക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പഴയ ഫോൺ റെക്കോർഡുകൾ തെരഞ്ഞ് നടക്കേണ്ടിയിരുന്നില്ലെന്നും സലാം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top