19 April Friday

പുറത്തായത് ലീഗ് സംഘി കൂട്ടുകെട്ട്: ഐ എന്‍ എല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കോഴിക്കോട്> മുസ്ലിംലീഗിന്റെ സംഘപരിവാർ വിരോധത്തിന്റെ കാപട്യം ഒരിക്കൽകൂടി മറനീക്കുന്നതാണ്‌ ബിജെപി വോട്ടിനായി പി എം എ സലാമിന്റെ ശ്രമങ്ങളെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരുക്കൂര്‍.

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ഐ എന്‍ എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവിലിനെ പരാജയപ്പെടുത്താന്‍ ബി ജെ പി വോട്ട് തരപ്പെടുത്തുന്നതിനാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള സലാം ശ്രമിച്ചത്. ഇത് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്തായതില്‍ അത്ഭുതപ്പെടാനില്ല.

മുഖ്യ ശത്രുവായി സി പി ഐ എമ്മിനെ പ്രതിഷ്ഠിച്ച് ബി ജെ പി വോട്ട് ഉറപ്പാക്കാന്‍ ലീഗ് നേതാവ് നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലീഗിന്റെ വഞ്ചനക്കെതിരെ ആത്മാര്‍ഥതയുള്ള നേതാക്കളും പ്രവര്‍ത്തകരും പ്രതികരിക്കണമെന്നും കാസിം ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top