കടയ്ക്കൽ > അവിട്ടം ദിനത്തിൽ ചിതറ പെട്രോൾ പമ്പിൽ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തായ ദർപ്പക്കാട് ബൈജു മൻസിലിൽ സെയ്താലി (34, ബൈജു)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പള്ളിമുക്ക് സ്വദേശി നിഹാസ്, ആൽത്തറമൂട് സ്വദേശി ഷാജഹാൻ എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്‌പി ജി ഡി വിജയകുമാർ അറസ്റ്റ് ചെയ്തത്.
കൊലപാതക സമയത്ത് നാട്ടുകാർ പിടികൂടി ചിതറ പൊലീസിനെ ഏൽപ്പിച്ച ഇരുവരെയും വിട്ടയച്ച സിഐയുടെ നടപടി വിവാദമായിരുന്നു. സിപിഐ എം നേതൃത്വം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് കൈമാറുകയായിരുന്നു. സെയ്താലിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ദർപ്പക്കാട് സ്വദേശികളായ ഷാൻ, സഹോദരൻ ഷെഹിൻ എന്നിവരെ ഏനാത്ത് പൊലീസ് പിടികൂടിയിരുന്നു. ഇരുവരും റിമാൻഡിലാണ്. നാലു പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..