കോഴിക്കോട്> ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകത്തിലെ പ്രതികളെ പിടകൂടാൻ ഇടയാക്കിയത് ഫർഹാനയുടെ ഫോൺ വിളി. കൊലപാതകത്തിന് ശേഷം ചെന്നെെയിലേക്കാണ് ഫർഹാനയടക്കമുള്ള മൂന്ന് പ്രതികൾ കടന്നത്. അവിടെ നിന്നും മറ്റൊരാളുടെ ഫോണിൽനിന്ന് ഫർഹാന ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചതാണ് നിർണായകമായത്.
അതേസമയം സിദ്ദിഖിനെ കൊലചെയ്ത് ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് ലെെസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഹോട്ടലിനില്ല. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
അതേസമയം, സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് കസ്റ്റഡി അപേക്ഷ വ്യക്തമാക്കുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ഷിബിലി സിദ്ധിഖിന്റെ കഴുത്തില്‍ കത്തി കൊണ്ടു വരച്ചു. നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചില്‍ ആഷിക് ചവിട്ടി. മൃതദേഹം മൂന്നായി മുറിച്ചു പ്രതികള്‍ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നു. കൊലപാതകത്തിന് ശേഷം ഇവര്‍ സിദ്ദിഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പ്രതികള്‍ എടിഎമ്മില്‍ നിന്നും പണം അപഹരിച്ചു.പ്രതികളുമായി ഇന്ന് അട്ടപ്പാടി ചുരത്തിൽ പൊലിസ് തെളിവെടുപ്പ് നടത്തും .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..