26 April Friday

കാമുകനൊപ്പം ചേർന്ന്‌ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കൊണ്ടോട്ടി> കാമുകനൊപ്പം ചേർന്ന്‌ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊലക്കേസ്‌ പ്രതി താനൂർ സ്വദേശി സൗജത്തിനെ (30)യാണ് കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭ‍ർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഇവ‍ർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ കോട്ടക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തില്‍ ഷാള്‍ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

2018-ലാണ് താനൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി സവാദി (40)നെ ഭാര്യ സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന്റെ പിറ്റേദിവസംതന്നെ സൗജത്തിനെ പൊലീസ് പിടികൂടിയിരുന്നു. കൃത്യംനടത്തിയശേഷം വിദേശത്തേക്ക് മുങ്ങിയ ബഷീറിനെ പിന്നീട് നാട്ടില്‍ തിരിച്ചെത്തിച്ചും അറസ്റ്റ്‌ ചെയ്‌തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ് താമസിച്ചുവന്നിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top