16 September Tuesday

ഭാര്യാപിതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; 
നെടുമങ്ങാട്‌ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
നെടുമങ്ങാട്  > ഭാര്യാപിതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് പഴവിള റോഡരികത്തു വീട്ടിൽ അൻഷാദ് (39, അൻഷാദ് ഗാന്ധി)ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു.
 
പത്താംകല്ല് പേരുമല സൗമ്യ മൻസിലിൽ സലീ(62)മിനെയാണ് കൊല്ലാൻ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ് അൻഷാദ്. ചൊവ്വാഴ്ചയാണ് സംഭവം. അൻഷാദിന്റെ ഭാര്യ കുറച്ച് നാളുകളായി ഇയാളുമായി പിരിഞ്ഞ് പത്താംകല്ലിൽ പിതാവ് സലീമിനൊപ്പമാണ്. ബന്ധം വേർപെടുത്താൻ കേസ് നൽകിയിരിക്കുകയാണ്.
 
ചൊവ്വാഴ്‌ച മദ്യപിച്ച് ഭാര്യവീട്ടിലെത്തിയ അൻഷാദ് സലീമിനെ ആയുധംകൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ സലീം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് എസ്ഐ സുനിൽ ഗോപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top