29 March Friday

വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു

സ്വന്തം ലേഖകൻUpdated: Sunday Jan 15, 2023

കൊച്ചി> വധശ്രമ കേസിലെ ഒന്നാം പ്രതിയും ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ സഹോദരനുമായ നൂറുൽ അമീനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അധ്യാപക ജോലിയിൽ നിന്ന്‌ നൂറുൽ അമീനെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പിരിച്ചുവിട്ടത്. അന്ത്രോത്ത് എംജിഎസ്എസ്എസ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനാണ്‌.

നൂറുൽ അമീനും രണ്ടാം പ്രതിയായ മുൻ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്. കോടതി  ശിക്ഷിച്ചതിന് പിന്നാലെ മുഹമ്മദ്‌ ഫൈസലിനെ  എംപി സ്ഥാനത്ത് നിന്ന്‌  അയോഗ്യനായിരുന്നു. മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ ഹർജി കേരള ഹൈക്കോടതി 17ന് പരിഗണിക്കുന്നുണ്ട്‌. 2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച കേസിലാണ്‌ ഇവരെ ശിക്ഷിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top