12 July Saturday

അരുംകൊലയും കള്ളപ്രചാരണവും പതിവ്‌ ആർഎസ്‌എസ് തന്ത്രം

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021

തലശേരി > അരുംകൊലകൾക്കുശേഷം കുറ്റം മറ്റുള്ളവരിൽ ചാർത്തി രക്ഷപ്പെടുന്നത്‌ ആർഎസ്‌എസിന്റെ എല്ലാക്കാലത്തെയും തന്ത്രം. തിരുവല്ല പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌കുമാർ വധത്തിലും അതാണ്‌ ആവർത്തിക്കുന്നത്‌.  നിഷ്‌ഠുരമായ കൊലപാതകത്തിനുശേഷം ജനരോഷത്തിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ സംഘപരിവാർ  എല്ലായിടത്തും ഈ കൗശലം പ്രയോഗിക്കുന്നത്‌.

കോടിയേരി നങ്ങാറത്തുപീടികയിൽ സിപിഐ എം ബ്രാഞ്ചംഗം കെ പി ജിജേഷിനെ നടുറോഡിൽ കൊന്നുതള്ളിയശേഷം, വിഭാഗീയതയുടെ രക്തസാക്ഷിയെന്ന്‌ പ്രചരിപ്പിച്ചു. കൊലയാളികളുമായി പൊലീസ്‌ സ്‌റ്റേഷൻ മാർച്ചും നടത്തി. ഫസൽ വധത്തിന്‌ പ്രതികാരമെന്ന്‌ പറഞ്ഞ്‌ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. പ്രതികളുടെ രാഷ്‌ട്രീയബന്ധം മറച്ചുപിടിക്കാൻ അന്നും സഹായിച്ചത്‌ വലതുപക്ഷ മാധ്യമങ്ങളാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ മാഹി സ്‌റ്റേഷനിലെ ഹോംഗാർഡ്‌ പ്രഭീഷ്‌കുമാർ ഉൾപ്പെടെയുള്ള സ്വയംസേവകരെ തെളിവുസഹിതം പിടിച്ചു. തെറ്റ്‌ ഏറ്റുപറഞ്ഞ്‌ നാടിനോട്‌ മാപ്പ്‌ പറയാൻ പത്രമോ സംഘപരിവാർ നേതൃത്വമോ തയാറായിട്ടില്ല. 2008 ജനുവരി 27ന്‌ പുലർച്ചെയായിരുന്നു ജിജേഷ്‌ വധം.

മാഹി പള്ളൂരിൽ സിപിഐ എം നേതാവ്‌ കണ്ണിപ്പൊയിൽ ബാബുവിനെ കൊന്നപ്പോഴും ഈ കൗശലമുണ്ടായി. പ്രാദേശിക പ്രശ്‌നമെന്ന്‌ പ്രചരിപ്പിച്ചു. ആർഎസ്‌എസ്‌ മുഖ്യശിക്ഷക്‌  പിടിയിലായപ്പോൾ രക്ഷിക്കാൻ ഓടിയെത്തിയത്‌ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റും ആർഎസ്‌എസ്‌ വിഭാഗ്‌ കാര്യവാഹകും. കല്യാണത്തിന്‌ താലികെട്ടാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ്‌ ഒരു പ്രതിയെ പിടിച്ചത്‌. നടത്തിയ കൊലപാതകങ്ങൾ സമ്മതിച്ച ചരിത്രം ആർഎസ്‌എസിനില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top