27 April Saturday

VIDEO - മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നുവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

മൂന്നാർ > മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വനം വകുപ്പിന്റെ കെണിയിൽ ആയ കടുവയെ കാട്ടിൽ തുറന്നു വിട്ടു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നു വിട്ടത്. ഇന്ന് പുലർച്ചയോടെ മൂന്നാറിൽ നിന്നും കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു.

കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാൽ ജീവിക്കാൻ ആകുമെന്ന് വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച  ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തുറന്നു വിട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top