26 April Friday

കോൺഗ്രസ് നേതാക്കൾ അപമാനിക്കുന്നു; വനിതാകമീഷന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


മൂന്നാർ>  പരസ്യമായി തന്നെ  അപമാനിക്കുന്നതായി കാണിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ വനിതാകമീഷനും, മൂന്നാർ ഡിവൈഎസ്പിക്കും പരാതി നൽകി.

മൂന്നാർ പഞ്ചായത്ത് ഓഫീസിലേക്ക് വരുമ്പോൾ ഗേറ്റിനു വെളിയിൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഡിഎഫ് പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ  പറയുകയും ചെയ്യുന്നു.  പ്രസിഡൻറ് എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വികസന പദ്ധതികൾ നടപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്.

തന്റെ ജീവന് സംരക്ഷണം നൽകണമെന്നും  ഇവർ നൽകിയ പരാതിയിൽ പറയുന്നു.  ഇതിനിടെ പഞ്ചായത്തംഗങ്ങൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഓഫീസ്ഗേറ്റിൽ സമരം നടത്തുന്ന യുഡിഎഫ് നേതാക്കളോട് വേദിമാറ്റണമെന്ന് മൂന്നാർ ഡിവൈഎസ്പി കെ ആർ മനോജ് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top