01 December Friday

മൂന്നാർ വീണ്ടും പടയപ്പ ഭീതിയിൽ; റേഷൻകട ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

മൂന്നാർ > റേഷൻ കടയ്ക്ക് നേരെ വീണ്ടും പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. മൂന്നാർ സൈലന്‍റ് വാലിയിലാണ് ആന റേഷൻ കടയുടെ മേൽക്കൂര തകർത്തത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു റേഷൻ കടയും പടയപ്പ തകർത്തിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ സൈലന്‍റ് വാലി റേഷൻ കടയ്ക്ക് സമീപം എത്തിയത്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ കടയ്ക്ക് ചുറ്റും ട്രഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രെഞ്ചിൽ ഇറങ്ങി നിന്നാണ് പടയപ്പ കടയുടെ പുറകുവശത്തെ മേൽക്കൂര തകർത്തത്.

തുടർന്ന് ട്രെഞ്ചിലൂടെ നടന്ന് റേഷൻകടയുടെ മുൻവശം തകർക്കാൻ ശ്രമിക്കവേ തൊഴിലാളികൾ ബഹളം വെച്ചതോടെ ആന പിന്തിരിയുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി മേഖലയിൽ പടയപ്പയുടെ സാന്നിധ്യമുണ്ട്. ആളുകൾക്ക് നേരെ ആക്രമണം ഇല്ലെങ്കിലും കാർഷിക വിളകളും റേഷൻകടയും നശിപ്പിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top