25 April Thursday

മുല്ലപ്പെരിയാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ തുറന്നത് 10 ഷട്ടറുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

ഇടുക്കി > മുല്ലപ്പെരിയാര്‍ ഡാമിലെ 4 ഷട്ടറുകള്‍ കൂടി തുറന്നു. ഇതുവരെ തുറന്നത് 10 ഷട്ടറുകളാണ്. ഡാമിന്‍റെ ഷട്ടര്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 10 ഷട്ടറുകള്‍ 30 cm വീതമാണ് തുറന്നത് . ആകെ 1850 ഘനയടിയിലധികം ജലം പുറത്ത് വിടുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ ( V2, V3 & V4) കൂടാതെ, വൈകീട്ട് മൂന്നുമണി മുതല്‍  മൂന്ന് ഷട്ടറുകള്‍ (V7,V8 & V9) കൂടി തുറക്കുകയായിരുന്നു. ഇപ്പോള്‍ 1068 ക്യുസെക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top