29 March Friday

മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു; എട്ടരയോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

തൊടുപുഴ > മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ ഷട്ടറുകൾ കൂടുതൽ തുറന്ന്‌ ജലമൊഴുക്കി വിടും. 12654.09 ഘനയടി വെള്ളമാണ്‌ തുറന്നു വിടുക. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിലാണ്‌ തിങ്കളാഴ്‌ച രാത്രി 8.30ന്‌ ഷട്ടറുകൾ കൂടുതൽ തുറക്കാൻ തമിഴ്‌നാട്‌ തീരുമാനിച്ചത്‌.

നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകളും 120 സെന്റീമീറ്റർ അധികമായി ഉയർത്തുമെന്ന്‌ തമിഴ്‌നാട് സർക്കാർ അറിയിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top