25 April Thursday

ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ഇടുക്കി> മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 142 അടിയായതോടെയാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നത്. 3785. 54 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇതിനാല്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്നാണ് നീരൊഴുക്ക് ശക്തമായത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top