25 April Thursday

ജലനിരപ്പ്‌ 141 അടി; മുല്ലപ്പെരിയാറിൽ രണ്ട്‌ ഷട്ടറുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

ഇടുക്കി > ജലനിരപ്പ്‌ പരമാവധി ശേഷിയായ 141 അടി ആയതിനെത്തുടർന്ന്‌ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 22000 ലിറ്റർ ജലമാണ്‌ ഡാമിൽനിന്ന്‌ ഒഴുക്കിവിടുന്നത്‌. 10 മണിയോടെ ഇടുക്കി ഡാമും തുറക്കും. ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാര്‍ അണക്കെട്ടും തുറന്നിരുന്നു.

നിലവില്‍ മഴ മാറിനില്‍ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top