16 April Tuesday

1000 വീട്‌ പദ്ധതി പൊളിഞ്ഞെന്ന്‌‌‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറ്റസമ്മതം

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020


തൊടുപുഴ
പ്രളയബാധിതർക്ക്‌ കെപിസിസി പ്രഖ്യാപിച്ച ആയിരം വീട്‌ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിൽ വീഴ്‌ചയുണ്ടായെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറ്റസമ്മതം.

അഞ്ഞൂറു വീട്‌ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എവിടെയൊക്കെയാണ്‌ ഇതെന്ന്‌‌ ഉടനെ വെളിപ്പെടുത്തുമെന്നും ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തിൽ ‌അദ്ദേഹംപറഞ്ഞു. എം എം ഹസൻ കെപിസിസി പ്രസിഡന്റായിരിക്കെയാണ്‌ ആയിരം വീട്‌ പ്രഖ്യാപിച്ചത്. താൻ പ്രസിഡന്റായ ശേഷം 500 വീട്‌ പൂർത്തിയാക്കുമെന്ന്‌ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ വിമതശല്യം എക്കാലത്തുമുണ്ടെന്ന്‌  കോട്ടയം പ്രസ് ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ മുല്ലപ്പള്ളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top