25 April Thursday

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 141.65 അടി; വെള്ളം കൊണ്ടുപോകുന്നത്‌ തമിഴ്‌നാട്‌ നിർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

തൊടുപുഴ > മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട്  നിർത്തിവെച്ചു. 141.65 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയായ 142 അടിവരെ ഈ മാസം മുപ്പത്‌ വരെ തമിഴ്‌നാടിന് ജലനിരപ്പ് ഉയർത്താനാകും. അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 140 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top