കുമളി> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ രാവിലെ ആറിന് 141.40 അടിയായി ഉയർന്നു. സുപ്രീംകോടതി നിശ്ചയിച്ച 142 അടിയിലെത്താൻ 1.60 അടി വെള്ളത്തിന്റെ കുറവാണുള്ളത്. തിങ്കൾ രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1481 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 511 ഘനയടി വീതം വെള്ളം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 16 മില്ലിമീറ്ററും തേക്കടിയിൽ 17.2 മില്ലിമീറ്ററും മഴപെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..