25 April Thursday

മുക്കത്ത്‌ കാർ സ്‌കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; ഇടിച്ച കാർ നിർത്താതെ പോയി

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

മുക്കം > മുക്കം - കോഴിക്കോട് റോഡിൽ മണാശേരി ജിയുപി സ്‌കൂളിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു. മുൻ മാധ്യമ പ്രവർത്തകനും കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായ ബേബി പെരിമാലിൽ (64) ആണ് മരിച്ചത്. തിങ്കൾ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കാർ നിർത്താതെ പോയി.

പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്ന ബേബിയെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കൾ ഇറങ്ങിയാണ് തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കുറച്ച് കഴിഞ്ഞ് മരിച്ചു. എറണാകുളത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്ത് കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറിൽ വരുന്ന വഴി എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ദീർഘകാലം ദീപിക തിരുവമ്പാടി ലേഖകനായിരുന്നു. കത്തോലിക്ക കോൺഗ്രസ് താമരശേരി മുൻ പ്രസിഡൻ്റാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top