24 April Wednesday

റോഡ് അറ്റകുറ്റപ്പണിക്ക് റണ്ണിംഗ് കോണ്‍ട്രാക്ട്; ആദ്യഘട്ടമായി 137.41 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

 തിരുവനനന്തപുരം> പൊതുമരാമത്ത് വകുപ്പില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാന്‍ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . 2481.5 കിലോ മീറ്റര്‍ റോഡിന്റെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. 117 പദ്ധതികളിലായാണ് ആദ്യ ഘട്ടത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കുന്നത്.

സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ റോഡുകളുടെ പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകളുടെ പട്ടിക ആദ്യഘട്ടത്തില്‍ തയ്യാറാക്കാനായിരുന്നു നിര്‍ദ്ദേശം . നിരത്ത് പരിപാലന വിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് 137.41 കോടി രൂപ അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

  ഒരു വര്‍ഷത്തേക്ക് റണ്ണിംഗ് കോണ്‍ട്രാക്റ്റ് അനുവദിക്കാനാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ വിളിച്ച് ഓരോ പ്രവൃത്തിയുടേയും കരാറുകാരെ നിശ്ചയിക്കും. അതിനു ശേഷമാണ് റണ്ണിംഗ് കോണ്‍ട്രാക്ട് നിലവില്‍ വരിക. റണ്ണിംഗ് കോണ്‍ട്രാക്ടിലുള്ള റോഡുകളില്‍ ആ കാലയളവിലെ അറ്റകുറ്റപ്പണി കരാറുകാര്‍ നിര്‍വ്വഹിക്കും.

  റണ്ണിംഗ് കോണ്‍ട്രാക്ട് നിലവില്‍ വരുന്നതോടെ അതാത് സമയങ്ങളില്‍ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്,  ടെണ്ടര്‍ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാകും. ചെറിയ അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയില്‍ പെടുത്തി വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. റോഡ് തകര്‍ച്ചയുടെ വ്യാപ്തി കുറക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top