26 April Friday

നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ മാത്രമേ തീരദേശ ഹൈവേയെ എതിര്‍ക്കൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

തിരുവനന്തപുരം> വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേശവദാസപുരം ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 നാടിനെ സ്നേഹിക്കുന്ന ആരും തീരദേശ ഹൈവേയെ എതിര്‍ക്കില്ല. എല്ലാവരും അംഗീകരിക്കുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നാട് മുടിഞ്ഞു പോകട്ടെ എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ ഇതിനെ എതിര്‍ക്കുകയുള്ളു എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാക്കേജ് തൊഴിലാളികള്‍ക്ക് സഹായകരമാകും വിധമാണ് തയാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷത്തില്‍പ്പെട്ട പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ്. വോട്ടിന് വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍. അതിനായി പ്രീണനം,ഭീഷണി, പ്രലോഭനം തുടങ്ങിയ വഴികള്‍ സ്വീകരിക്കുന്നു. എന്നാല്‍ അതിന് പൊതുസ്വീകാര്യത ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ കഴിയുമെന്നും അതിനെ പൊതുവികാരമാക്കി കണക്കാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ഗ്ഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആര്‍എസ്എസ്. കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയാണ് ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. സമീപമണ്ഡലത്തില്‍ ബിജെപി യുഡിഎഫിനെയും വിജയിപ്പിച്ചു. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എല്‍ഡിഎഫ് പറഞ്ഞത് ജനങ്ങള്‍ ഏറ്റെടുത്തതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top