തിരുവനന്തപുരം> അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കൂടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇന്ധനവില കൂടുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്. ഇന്ധനവില കൂടുന്നതും കുറയുന്നതും വാർത്തയാക്കണമെന്നും എം ടി രമേശ് പറഞ്ഞു. പാചക വാതക വില വർധനവിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"കൂടുന്നത് മാത്രമല്ല കുറയ്‌ക്കുന്നതും വാർത്തയാക്കണം. കൂടുന്നുമുണ്ട്, കുറയുന്നുമുണ്ട്. ഇപ്പോൾ ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില കൂടുകയാണ്. അപ്പോൾ ഇന്ത്യയിൽ കൂടിയിട്ടില്ലല്ലോ. ചില സമയത്ത് കൂടും ചിലസമയത്ത് കുറയും. കേന്ദ്രസർക്കാർ കുറയ്ക്കാൻ തയാറായിട്ടും കേരള സർക്കാർ കുറയ്ക്കാൻ തയാറായില്ല"- എം ടി രമേശ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..