20 April Saturday

51 പേരുടെ ചിത്രങ്ങള്‍ വരച്ച് സന്തോഷ്; ലഭ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

തിരുവനന്തപുരം> താന്‍ വരച്ച അതിമനോഹര ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  സംഭാവന നല്‍കി  ചിത്രകാരന്‍ എം ആര്‍ സന്തോഷ്. സാമൂഹ്യ മാധ്യമങ്ങളില്‍  പരസ്യം നല്‍കി ആയിരം രൂപ വിലയിട്ടാണ് സന്തോഷ്‌ ചിത്രങ്ങള്‍ വിറ്റത്‌. പണം സംസ്ഥാനത്തെ ദുരിതബാധിതരെ സഹായിക്കുന്നതിന് സിഎംഡിആര്‍എഫിലേക്ക് നല്‍കുമെന്നും പറഞ്ഞു.മികച്ച പ്രതികരണമാണ് ലഭിച്ചത്‌

ഷാര്‍ജയിലെ ആഭരണ നിര്‍മ്മാണ സ്ഥാപനത്തില്‍ ഡിസൈനറയി ജോലി നോക്കുകയാണ്‌ ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ സന്തോഷ്. ജോലി കഴിഞ്ഞുള്ള സമയമാണ്‌ സന്തോഷ് ചിത്രങ്ങള്‍ വരക്കുന്നതനായി  ഉപയോഗിക്കുന്നത്‌




ആദ്യഘട്ടമായി 51 പേരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കി.51000രൂപ ലഭിക്കുകയായിരുന്നു.

ഭാര്യ വിനീതയാണ് ചിത്രങ്ങള്‍ വിറ്റുകിട്ടിയ സംഖ്യ ഏറ്റുവാങ്ങണമെന്ന് കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയോട് അഭ്യര്‍ത്ഥിച്ചത്.തിങ്കളാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ ടിഎസ് ഷെനിലിന്റെ അദ്ധ്യക്ഷതയില്‍ തുകയ്ക്കുള്ള ഡിഡി  എംഎല്‍എ ഏറ്റുവാങ്ങി.കെ ശിവദാസനും ചടങ്ങില്‍  സംബന്ധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top