18 September Thursday

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ഇടുക്കി> കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസില്‍ അമ്മ അറസ്റ്റില്‍.അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കുട്ടിയെയാണ് അമ്മ കഴിഞ്ഞ ദിവസം പൊള്ളല്‍ ഏല്‍പ്പിച്ചത്.

അയല്‍വാസി വാര്‍ഡ് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും പൊള്ളലേറ്റു.

ആശുപത്രി വിട്ടശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കും.കുട്ടിയുടെ മൊഴി ഞായറാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top