17 September Wednesday

കോഴിക്കോട് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

കോഴിക്കോട്> കൊടുവള്ളിയില്‍ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായരാഴ്‌ച ദേവിയുടെ ചികിത്സയ്ക്കായി ഇരുവരും കോഴിക്കോട് ഒരു വൈദ്യരുടെ അടുത്തു പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് പറഞ്ഞതായും അതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ചറിയിച്ചിന്നു. രാത്രിയും വൈകിയും ഇരുവരും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുലർച്ചെയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top