12 July Saturday

കണ്ണൂർ ചൊക്ലിയിൽ അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022

ചൊക്ലി > ആറുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിൽ തീർത്ഥിക്കോട്ട് കുനിയിൽ നിവേദിൻ്റെ ഭാര്യ ജോസ്‌ന (25) യെയും, മകൻ ധ്രുവിനെയുമാണ് ശനിയാഴ്ച്ച പുലർച്ചെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ ധ്രുവിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിൽ ജോസ്‌നയ്ക്ക് മനസിക പ്രയാസമുള്ളതായും പ്രദേശവാസികൾ പറയുന്നു. സെൻ്റർ മനേക്കര ജോഷിത്ത് നിവാസിൽ വലിയകാവിൽ ജനാർദ്ദനൻ്റെയും സുമതിയുടെയും മകളാണ്. സഹോദരങ്ങൾ: ജോഷിത്ത്, ജിഷിന. ചൊക്ലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലെക്ക് മാറ്റി. ചൊക്ലി സി.ഐ സി ഷാജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top