23 April Tuesday

കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച സംഭവം; പിടിയിലായ രാഹുല്‍ മറ്റൊരു യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

കൊല്ലം> കരുനാഗപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതി മറ്റ് രണ്ട് യുവാക്കളെ കൂടി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്.കൊല്ലം ഓടനാവട്ടം തുറവൂര്‍ സ്വദേശി രാഹുലിനെയാണ്‌ യുവാവിനെ മര്‍ദിച്ച കേസില്‍ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ലഹരിക്കടിമയാണ്. മര്‍ദനമേല്‍ക്കുന്ന രണ്ട് യുവാക്കളേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി പൊലീസ്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതാണ് ക്രിമിനലിന്റെ രീതി.

വാട്‌സപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇയാള്‍ യുവാവിനെ മര്‍ദിക്കുന്നത്. മുഖത്ത് ക്രൂരമായി മര്‍ദിച്ച ശേഷം നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മര്‍ദനമേറ്റ യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം ആലപ്പുഴ വള്ളിക്കുന്നം സ്വദേശി 19 കാരനായ അച്ചുവിനെ ആക്രമിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനലാണ് രാഹുല്‍ എന്ന് പൊലീസ് പറഞ്ഞു.
 
രാഹുല്‍ പിടിയിലായതോടെ പീഡനത്തിനിരയായ യുവാക്കള്‍ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും .ദൃശ്യങ്ങള്‍ പകര്‍ത്തിയ കൂട്ടു പ്രതിയെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top