16 April Tuesday

സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിന്

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

തിരുവനന്തപുരം > സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ നാലിനെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതിൽ മാറ്റമുണ്ടായേക്കാമെന്നും  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജൂൺ ഒന്നിനാണ് സാധാരണ കേരളത്തിൽ കാലവർഷം എത്തുന്നത്. ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം 4 ദിവസം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.  കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ കാലവർഷം ജൂൺ 1-ന് ആരംഭിച്ചിട്ടുള്ളു.  കാലവർഷം വൈകിയെത്തുന്നത് ആകെ മഴലഭ്യതയെയോ വർഷകാലത്തേയോ കാര്യമായി ബാധിക്കില്ലെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top