16 April Tuesday
സുധാകരനും മോൻസണും ആത്മസുഹൃത്തുക്കൾ , ഇന്ദിരാഭവനിലും കൂടിക്കാഴ്‌ച

പുരാവസ്‌തു തട്ടിപ്പ്‌ ; സംരക്ഷകൻ കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

തട്ടിപ്പുകേസിലെ പ്രതി മോൻസൺ കെപിസിസി പ്രസിഡന്റ് 
കെ സുധാകരനൊപ്പം


തിരുവനന്തപുരം
പുരാവസ്‌തുവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്‌ നടത്തി ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായ ചേർത്തല വല്ലയിൽ മാവുങ്കൽ വീട്ടിൽ മോൻസൺ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ആത്മസുഹൃത്ത്‌. തട്ടിപ്പുകൾക്ക്‌ സുധാകരൻ കൂട്ടുനിന്നതിന്റെ തെളിവുകളും പുറത്തുവന്നു. എംപികൂടിയായ സുധാകരന്‌ പ്രതിയുമായി വഴിവിട്ട ബന്ധമാണെന്നും തെളിഞ്ഞു.

സുധാകരനുമായി സംസാരിച്ച്‌ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ്‌ 25 ലക്ഷം രൂപ കൈമാറിയതെന്നാണ്‌ വഞ്ചിക്കപ്പെട്ട യുവാക്കളുടെ പരാതി. ഫെമ നിയമപ്രകാരം പിടിച്ചുവച്ച പണം ലഭിക്കാൻ പാർലമെന്റ്‌ പബ്ലിക്‌ ഫിനാൻസ്‌ കമ്മിറ്റിയുടെ പേപ്പർ ലഭിക്കാനെന്നു പറഞ്ഞാണ്‌ പണം വാങ്ങിയത്‌.  സുധാകരന്റെ സാന്നിധ്യത്തിലാണ്‌ പണം നൽകിയത്‌.

മോൻസണിന്റെ വീട്ടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, കോൺഗ്രസ്‌ നേതാവ്‌ ലാലി വിൻസെന്റ്,  
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തുടങ്ങിയവർ

മോൻസണിന്റെ വീട്ടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, കോൺഗ്രസ്‌ നേതാവ്‌ ലാലി വിൻസെന്റ്, 
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തുടങ്ങിയവർ


 

സുധാകരൻ നിരവധി തവണ ദിവസങ്ങളോളം മോൻസണിന്റെ കലൂരിലെ ആഡംബര വീട്ടിൽ താമസിച്ചിട്ടുണ്ട്‌. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റയുടൻ മോൻസൺ ഇന്ദിരാ ഭവനിൽ അദ്ദേഹത്തെ സന്ദർശിച്ചു.  ഇരുവരുടെയും ആത്മബന്ധം തെളിയിക്കുന്ന ഫോട്ടോകളും പുറത്തുവന്നു.  

2018 നവംബർ 22നാണ്‌ സുധാകരന്റെ സാന്നിധ്യത്തിൽ പരാതിക്കാർ മോൻസണിന്റെ വീട്ടിൽ കൂടിക്കാഴ്‌ച നടത്തുന്നത്‌. ഫെമ നിയമപ്രകാരം കേന്ദ്രം തടഞ്ഞുവച്ച  2,62,600 കോടിരൂപ  ലഭിക്കാൻ പാർലമെന്റിന്റെ പബ്ലിക്‌ ഫിനാൻസ്‌ കമ്മിറ്റിയെക്കൊണ്ട്‌ പേപ്പറിൽ ഒപ്പിട്ടയക്കാൻ 25 ലക്ഷം രൂപ അടിയന്തരമായി വേണമെന്ന്‌ മോൻസൺ, പരാതിക്കരിലൊരാളായ അനൂപിനെ അറിയിച്ചിരുന്നു. സുധാകരനോട്‌ നേരിട്ട്‌ സംസാരിച്ച്‌ കാര്യം ബോധ്യപ്പെടുത്താമെന്നും പറഞ്ഞു. തുടർന്ന്‌ സുധാകരനുമായി സംസാരിക്കാൻ അനൂപിനെ മോൻസൺ കലൂരിലെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി. പകൽ രണ്ടിനായിരുന്നു കൂടിക്കാഴ്‌ച. സുധാകരന്റെ ഉറപ്പിൽ പണം നൽകിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പത്തു ദിവസംവരെ  തുടർച്ചയായി സുധാകരൻ മോൻസണിന്റെ വീട്ടിൽ  താമസിച്ചിട്ടുണ്ട്‌. കോസ്‌മറ്റോളജിസ്റ്റായതിനാൽ ചികിത്സയ്‌ക്കായാണ്‌ പോയതെന്നാണ്‌  സുധാകരന്റെ ന്യായീകരണം. എന്നാൽ,  ഇയാൾ ഡോക്ടറല്ലെന്നും വ്യക്തമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top