24 April Wednesday

മോൻസൺ മാവുങ്കൽ കെ സുധാകരന്റെ ‘ഡോക്‌ടർ’; പണം കിട്ടാൻ സുധാകരൻ ഇടപെട്ടെന്നും പരാതിക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കെ സുധാകരൻ മോൻസൺ മാവുങ്കലിനൊപ്പം.

കൊച്ചി > കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ‘ഡോകട്റാണ്‌’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലെന്ന്‌ പരാതിക്കാർ. 10 ദിവസം കെ സുധാകരൻ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യ വർധനക്കുള്ള  കോസ്‌മറ്റോളജി ചികിത്സ നടത്തിയതായാണ്‌ പറയുന്നത്‌. നിരവധി വിശേഷണങ്ങൾ പേരിനൊപ്പംചേർത്തിട്ടുള്ള മോൻസൺ മാവുങ്കൽ കോസ്‌മറ്റോളജിസ്‌റ്റ്‌  ആണെന്നും പറയുന്നു.

ഇത്‌ കൂടാതെ പണം ലഭ്യമാക്കാൻ കെ സുധാകരൻ മോൻസണുവേണ്ടി ഇടപെട്ടുവെന്നും പറയുന്നു.  ഫെമ പ്രകാരം തടഞ്ഞുവെച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാനാണ്‌  സുധാകരൻ മോൻസനെ സഹായിച്ചത്‌.

. ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ്‌  പറ്റിക്കുകയായിരുന്നുവെന്നാണ്‌ മോൻസനെതിരെയുള്ള പരാതി.

രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. കൊട്ടാരസമാന വീട്ടിലായിരുന്നു പുരാവസ്തുശേഖരം. ജിഎംസി കാരവാൻ ഉൾപ്പെടെയുള്ളവ ഇയാൾക്ക്‌ സ്വന്തമായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക്ക്‌ ക്യാറ്റ്സ്‌ സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്‌പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു. പല പ്രമുഖരെയും ഇയാളുടെ പുരാവസ്തുകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി സൽക്കരിക്കുകയും ഒപ്പംനിന്ന്‌ ചിത്രമെടുക്കുകയും ചെയ്യുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി  പലരെയും തട്ടിപ്പിന് ഇരയാക്കിയതായും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.

നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലംചെയ്‌തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.എന്നാൽ ഇവയിൽ പലതും  തിരുവനന്തപുരത്തുള്ള ആശാരി നിർമിച്ചു നൽകിയതാണെന്ന്‌ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top