20 April Saturday

മോൻസൺ: പുരാവസ്‌തുക്കൾ ഉടമയ്‌ക്ക്‌ നൽകണമെന്ന ഉത്തരവിന്‌ സ്‌റ്റേ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

കൊച്ചി
മോൻസൺ മാവുങ്കൽ തട്ടിപ്പിന്‌ ഉപയോഗിച്ച ശിൽപ്പങ്ങളും കലാരൂപങ്ങളും യഥാർഥ ഉടമയ്‌ക്ക് തിരിച്ചുനൽകണമെന്ന എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയുടെ ഉത്തരവ്‌ ഒരുമാസത്തേക്ക്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

തിരുവനന്തപുരം സ്വദേശി സന്തോഷിൽനിന്ന്‌ വാങ്ങിയ ശിൽപ്പങ്ങളും കലാരൂപങ്ങളും ഉപയോഗിച്ചായിരുന്നു മോൻസന്റെ തട്ടിപ്പ്. സന്തോഷിന്റെ ഹർജി പരിഗണിച്ചാണ്‌ സിജെഎം കോടതി ഇവ തിരിച്ചുനൽകാൻ ഉത്തരവിട്ടത്‌.  ഇതിനെതിരെ മോൻസൺ ഹൈക്കോടതിയിൽ ഹർജി നൽകി.  അന്വേഷകസംഘത്തിന്റെ കസ്‌റ്റഡിയിലുള്ള സാധനങ്ങൾ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ടുള്ള മോൻസന്റെ ഹർജി മജിസ്ട്രേട്ട് കോടതിയിലുണ്ട്‌. ഇതുകൂടി പരിഗണിച്ചാണ്‌ സിജെഎം കോടതിയുടെ ഉത്തരവ്‌ ജസ്റ്റിസ് എ  എ സിയാദ് റഹ്മാൻ സ്‌റ്റേ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top