19 April Friday

മോൺസൺ മാവുങ്കൽ തട്ടിപ്പ്‌: മോഹൻലാലിനെ ഇ ഡി ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

കൊച്ചി> പുരാവസ്തുതട്ടിപ്പ്‌ പ്രതി മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ നടൻ മോഹൻലാൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്‌  ആവശ്യപ്പെട്ട് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ ഡി  കൊച്ചി മേഖലാ ഓഫീസിലാണ്‌  ഹാജരാകേണ്ടത്‌.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.

അതേസമയം മോൻസൺ കേസിൽ ഐ ജി  ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി  സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top