08 December Friday

കുരങ്ങൻ ഐ ഫോൺ കൊക്കയിലേക്കെറിഞ്ഞു: വീണ്ടെടുത്ത്‌ അഗ്നിരക്ഷാസേന

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

കൊക്കയിൽ നിന്നും തിരിച്ചെടുത്ത ഐ ഫോൺ അഗ്നിരക്ഷാ അംഗങ്ങൾ ജാസിമിന്‌ കൈമാറുന്നു

വൈത്തിരി > കുരങ്ങൻ കൊക്കയിലേക്കെറിഞ്ഞ ഐ ഫോൺ വീണ്ടെടുത്ത്‌ അഗ്നിരക്ഷാസേന. കുരങ്ങൻ നിർത്തിയിട്ട കാറിൽനിന്ന്‌ ഐ ഫോണെടുത്ത്‌ കയത്തിലേക്കെറിഞ്ഞപ്പോൾ യുവാവ്‌ കരുതിയത്‌ വിലപിടിച്ച ഫോൺ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നാണ്‌. എന്നാൽ അഗ്നിരക്ഷാസേന പ്രവർത്തകരെത്തിയതോടെ ഫോൺ തിരിച്ചുകിട്ടുകയായിരുന്നു. വയനാട്ടിലേക്ക്‌ കാറിൽ വരികയായിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിന്റെ ഫോണാണ്‌ കുരങ്ങൻ തട്ടിയെടുത്ത്‌ താഴ്‌ചയിലേക്കിട്ടത്‌.

രാവിലെ 9.15ന്‌ ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂപോയിന്റിലായിരുന്നു സംഭവം. 75000 രൂപ വിലവരുന്ന ഐ ഫോൺ 12 ആണ്‌ നഷ്ടമായത്‌. ജാസിം കൽപ്പറ്റ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.  ഉടനെ ചുരത്തിലെത്തിയ  സേനാംഗങ്ങൾ കയർകെട്ടി കൊക്കയിലിറങ്ങി ഫോൺ വീണ്ടെടുത്ത്‌ ഉടമയ്ക്ക്‌ തിരിച്ചുനൽകി. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ പി എം അനിൽ, ഫയർമാൻമാരായ എൻ എസ്‌ അനൂപ്, എം പി ധനീഷ്‌കുമാർ, എം ജിതിൻ കുമാർ, ബി ഷറഫുദ്ദീൻ, ഹോം ഗാർഡ് കെ ബി പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top