29 March Friday

മനോരമയുടെ "കുട്ടി സഖാവ്" കോണ്‍ഗ്രസ് നേതാക്കള്‍; നുണക്കഥ പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊച്ചി >  ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള മാധ്യമങ്ങളുടെ ശ്രമം പൊളിഞ്ഞു. മൊഫിയ നല്‍കിയ പരാതിയിന്മേല്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് സുഹൈലിനൊപ്പം 'കുട്ടി സഖാവ്' ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രതിയായ സുഹൈലിനൊപ്പം എത്തിയത് കോണ്‍ഗ്രസ് നേതാക്കളായിരുന്നുവെന്ന് തെളിഞ്ഞു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ചപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. പ്രതികള്‍ക്കൊപ്പം നിന്നതിന്റെ ജാള്യത മറയ്ക്കുന്നതിനുവേണ്ടിയായിരുന്നു പിന്നീട് പൊലീസ് സ്റ്റേഷനുമുന്നില്‍ കോണ്‍ഗ്രസ് സമരം നടത്തിയത്.

കളമശേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും കടുങ്ങല്ലൂര്‍ പഞ്ചായത്ത് മുന്‍ അംഗവുമായ ടി കെ ജയന്‍, കടുങ്ങല്ലൂര്‍ 68-ാംനമ്പര്‍ ബൂത്ത് പ്രസിഡന്റ് അഫ്‌സല്‍ എന്നിവരാണ് പ്രതി മുഹമ്മദ് സുഹൈലിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ചെന്നത്. അഫ്‌സലിന്റെ അടുത്ത ബന്ധുവാണ് മുഹമ്മദ് സുഹൈല്‍. പ്രതിക്കൊപ്പം പോയ ടി കെ ജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാഴാഴ്ച ഇക്കാര്യം സമ്മതിച്ചു. സുഹൈലിന്റെ ബന്ധുവായ അഫ്സല്‍ വിളിച്ചതനുസരിച്ചാണ് താന്‍ സ്റ്റേഷനില്‍ പോയതെന്ന് ടി കെ ജയന്‍ പറഞ്ഞു.



സ്‌റ്റേഷനിലെ മധ്യസ്ഥ ചര്‍ച്ചയില്‍ പ്രതിയ്ക്ക് ശുപാര്‍ശയുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ ന്യായീകരിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. 'കുട്ടി സഖാവ്' ആരോപണത്തിന്റെ നിജസ്ഥിതി പ്രാഥമികമായി പോലും അന്വേഷിക്കാതെയായിരുന്നു യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ വാര്‍ത്തകള്‍. കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികളും സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണത്തിന്റെ ചുക്കാന്‍പിടിച്ചു. കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിഞ്ഞ വാര്‍ത്ത മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top