12 July Saturday

സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു; വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊച്ചി  > ആലുവ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. സിഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഡിജിപിയാണ് ഉത്തരവിട്ടത്. രാവിലെ മൊഫിയയുടെ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും, നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.



സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശം നല്‍കി. കൊച്ചി ട്രാഫിക് എസിപിക്കാണ് അന്വേഷണ ചുമതല. നടപടിയുടെ ഭാഗമായി സുധീറിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ആദ്യം സ്ഥലം മാറ്റിയിരുന്നു. ഷൈജു കെ പോളിനെ ഈസ്റ്റ് സ്‌റ്റേഷന്‍ എസ്ച്ച്ഒ ആയി നിയമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top