25 April Thursday

സുധാകരന്റെ ശൈലിയോട് യോജിപ്പില്ല: എം എം ഹസന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കാസര്‍കോട് > കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ കണ്ണൂര്‍ ശൈലിയോട് യോജിപ്പില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. സമാധാനമാണ് കോണ്‍ഗ്രസ് ശൈലി. പ്രകോപനമുണ്ടാക്കുന്നതല്ലെന്നും  ഹസൻ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് യുഡിഎഫ് 17ന് അഞ്ച്സര്‍വകലാശാലകളിലേക്കും മാര്‍ച്ച് നടത്തും. ഗവർണർ ഭീരുവായാണ്‌ പ്രവർത്തിക്കുന്നത്‌. കെപിസിസി പ്രസിഡന്റിനെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കുന്നതിനോട്‌ യോജിപ്പില്ലെന്നും    എം എം ഹസന്‍ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top