27 April Saturday

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തികാട്ടാൻ സമയമായിട്ടില്ല: എം എം ഹസൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

കണ്ണൂർ>വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴേ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടി പ്രചരണം നടത്തേണ്ട കാര്യമില്ലെന്ന്  യുഡിഎഫ് കൺവീനർ എം എം ഹസൻ. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോൺ​ഗ്രസിനില്ല.ആരെയെങ്കിലും മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നതിന് മറുപടി പറയാനില്ലെന്നും  ഹസൻ പറഞ്ഞു.

 കോട്ടിന്റെ കാര്യം അത് പറഞ്ഞ രമേശ് ചെന്നിത്തലയോട് തന്നെ ഇക്കാര്യം ചോദിക്കണമെന്നും എം എം ഹസൻ പറഞ്ഞു.  "സാധാരണ തണുപ്പുകാലത്ത് ശശി തരൂരും ഡൽഹിയിൽ പോകുന്നവരും എല്ലാം ഒന്നാം തരം നെഹ്‌റു കോട്ട് ഇടാറുണ്ട്. ആ കോട്ട് ആണോ അല്ലെങ്കിൽ വേറെ ഏതെങ്കിലും നെഹ്‌റു ജാക്കറ്റ് ആണോ... രമേശ് പറഞ്ഞത് ഏതാണെന്ന് എനിക്കറിയില്ലല്ലോ"- എന്നായിരുന്നു എം എം ഹസന്റെ മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top