17 December Wednesday

ആന്റണിയുടെ ഭാര്യക്കും മകനും മറുപടി പറയാൻ താൻ ആളല്ലെന്ന്‌ എം എം ഹസ്സൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കൊല്ലം > എ കെ ആന്റണിയുടെ അയൽക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മകനും പറയുന്ന അഭിപ്രായങ്ങൾക്ക്‌ മറുപടി പറയാൻ താൻ ആളല്ലെന്ന്‌ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. കൊല്ലത്ത്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാമുന്നണിക്ക് കേരളത്തിലും ബംഗാളിലും പൊതുസ്ഥാനാർഥികളില്ലെന്ന കാര്യം  വ്യക്തമാക്കിയതാണ്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം. മത്സരിക്കരുതെന്ന് പറയാൻ സിപിഐക്ക് അവകാശമില്ലെന്നും ഹസ്സൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top