17 December Wednesday

ആര്‍ടിസ്റ്റ് മിഥുന്‍ മോഹന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കൊച്ചി> ആര്‍ടിസ്റ്റ് മിഥുന്‍ മോഹന്‍ (38) അന്തരിച്ചു. ഗോവയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.ഡിജിറ്റല്‍, നോണ്‍ ഡിജിറ്റല്‍ പെയിന്റിംഗ് മേഖലകളില്‍ ഒരു പോലെ ശ്രദ്ധിക്കപ്പെട്ട മിഥുന്‍ നിരവധി ചലച്ചിത്രങ്ങളുടേയും നാടകങ്ങളുടേയും ഭാഗമായിട്ടുണ്ട്.

മൃതദേഹം ഇന്ന് രാത്രി 11 മണിക്ക് നെടുമ്പാശ്ശേരിയിലെത്തും. കടലാഴങ്ങളെക്കുറിച്ച് വേറിട്ട കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന സീ ഫെയറി, ദി റോവര്‍, പരലോകം മുതലായവ ഏറെ ശ്രദ്ധിക്കപ്പെട്ട സൃഷ്ടികളാണ്.ലോകമേ തറവാട് പ്രദര്‍ശനം, കൊച്ചി ബിനാലെ മുതലായവയില്‍ മിഥുന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.നാളെ രാവിലെ 10 മണിയ്ക്കാണ് സംസ്‌കാരം.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top