25 April Thursday

ദൃശ്യം മോഡൽ കൊലപാതകമെന്ന്‌ സംശയം; ചങ്ങനാശ്ശേരിയിൽ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

ചങ്ങനാശ്ശേരി> ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകമെന്ന്‌ സംശയം. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ ആര്യാടു നിന്നും കാണാതായ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ സുഹൃത്തായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറയ്‌ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്‌ത്രീയ പരിശോധനക്ക്‌ ശേഷമേ ഇത്‌ സ്ഥിരീകരിക്കാൻ ആകുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

ബിന്ദുമോൻ

ബിന്ദുമോൻ



യുവാവിന്റെ മൃതദേഹം ചങ്ങനാശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കുഴിച്ചിട്ട എന്ന സംശയത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണായതായ വ്യക്തിയെ കുഴിച്ചിട്ട ശേഷം പ്രതലം കോൺക്രീറ്റ് ചെയ്‌തു എന്നുൾപ്പെടെയുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ്‌ നടപടി.

കഴിഞ്ഞ മാസം 26നാണ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിന്ദുമോൻ എന്ന യുവാവിനെ കാണാതാകുന്നത്‌. ബന്ധുക്കൾ 28ാം തീയതി സ്‌റ്റേഷനിലെത്തി പരാതി നൽകിയതോടെ പൊലീസ് എഫ്‌ഐആർ ഇട്ട് കേസന്വേഷണവും ആരംഭിച്ചു. ഇതിനിടയിൽ കാണാതായ ബിന്ദുകുമാറിന്റെതെന്ന്‌ സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളിക്ക് സമീപം കൊട്ടാരത്തിൽക്കടവ് ഭാഗത്ത് തോട്ടിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരി പൂവത്ത് വീടിൽ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top