25 April Thursday

ഖത്തറില്‍ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

കോട്ടയം> ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്‍റെ (4) മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.45 നാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. വൈകിട്ട് മൂന്ന് മണിയ്‌ക്കാണ് സംസ്‌കാരം.

ദോഹ അല്‍വക്ര സ്‌പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനിലെ കെ ജി വിദ്യാര്‍ത്ഥിയായിരുന്നു മിന്‍സ് മറിയം ജേക്കബ്. സ്‌കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. കുട്ടി മരിച്ച സംഭവത്തിൽ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top