29 March Friday

തൊഴിൽത്തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിൽ വർധന; ‘തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ’ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ തൊഴിലുടമ‐തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. ‘തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ’ എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്‌ത‌കരൂപം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമീഷണർ എസ് ചിത്രയ്‌ക്ക്‌ നൽകി പ്രകാശനം ചെയ്‌തു.

രജിസ്റ്റർ ചെയ്‌ത പ്ലാന്റേഷനുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 2.89 ശതമാനം വർധനയുണ്ടായിട്ടുണ്ട്. തോട്ടം മേഖലയിൽ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 25.32 ശതമാനം വർധനയുണ്ടായി. തോട്ടം മേഖലയിൽ പ്രസവാനുകൂല്യമായി സ്‌ത്രീകൾക്ക് അഞ്ചുവർഷത്തിനിടെ  152.98 ശതമാനം അധിക തുക ആനുകൂല്യമായി നൽകി എന്നും പഠനം വെളിപ്പെടുത്തുന്നു.

കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള 80 തൊഴിൽ ഷെഡ്യൂളുകളും ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്. ലേബർ കമീഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് പ്രസിദ്ധീകരണം തയ്യാറാക്കിയത്‌. തൊഴിൽ വകുപ്പിന്റെ തൊഴിൽ ക്ഷേമ രംഗം എന്ന മാഗസിന്റെ പുതിയ പതിപ്പും മന്ത്രി പ്രകാശനം ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top