24 April Wednesday

ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡിന്റെ വേളി ഫാക്‌ടറി തുറന്നു പ്രവർത്തിപ്പിക്കണം: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

തിരുവനന്തപുരം > അടിയന്തരമായി ബോർഡ് യോഗം ചേർന്ന് ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡിന്റെ വേളി ഫാക്‌ടറി തുറന്നു പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്‌ തൊഴിൽമന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും ജില്ലാ കലക്‌ട‌റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.

ഫാക്‌ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണം. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട ലോങ്ങ്‌ ടെം എഗ്രിമെന്റ് അടിയന്തരമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു . തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് മാനേജ്‌മെന്റ് നിഷേധാത്മക നിലപാട് കൈക്കൊള്ളുകയാണെങ്കിൽ നിയമാനുസൃത നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കലക്‌ട‌ർ നവജ്യോത് ഖോസ, തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top