29 March Friday

‘പെൺകരുത്തിന്റെ മാതൃക’; ശല്യപ്പെടുത്തിയ യുവാവിനെ കീഴ്പ്പെടുത്തിയ വിദ്യാർഥിനിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കൊച്ചി > ബുധനാഴ്‌ച കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ്‌വൺ വിദ്യാർഥിനി ലക്ഷ്‌മി സജിത്തിനെ വീഡിയോ കോളിൽ വിളിച്ച്‌ അഭിനന്ദിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല, ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്‌മി ഓർമ്മപ്പെടുത്തുന്നതായി മന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്‌പ്പെടുത്താൻ ലക്ഷ്‌മിയെ സഹായിച്ചത് മാർഷ്യൽ ആർട്‌‌സ് പരിശീലനം ആണെന്ന് മനസിലാക്കുന്നു. മറ്റേതൊരു കായികയിനവുമെന്നതുപോലെ പെൺകുട്ടികൾ  മാർഷ്യൽ ആർട്‌‌സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാർഷ്യൽ ആർട്‌സിലൂടെ കൈവരിക്കാനാകും. ലക്ഷ്‌മിയെ അഭിനന്ദിക്കുന്നതായും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:-


കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ്‌വൺ വിദ്യാർഥിനി ലക്ഷ്‌മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്‌പ്പെടുത്താൻ ലക്ഷ്‌മിയെ സഹായിച്ചത് മാർഷ്യൽ ആർട്‌സ് പരിശീലനം കൂടി ആണെന്ന് മനസിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്‌മി ഓർമ്മപ്പെടുത്തുന്നു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളിലാണ് ലക്ഷ്‌മി പഠിക്കുന്നത്. ലക്ഷ്‌മിയെ വീഡിയോ കോളിൽ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്‌മി എന്നെയും പാർവ്വതിയേയും അഭിവാദ്യം ചെയ്‌തു. ലക്ഷ്‌മിയുമായും പ്രിൻസിപ്പൽ ബഷീറുമായും സംസാരിച്ചു. ലക്ഷ്‌മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്‌കൂളിലെത്തി ലക്ഷ്‌മിയെ കാണാമെന്നും അറിയിച്ചു.

മറ്റേതൊരു കായികയിനവുമെന്നതുപോലെ പെൺകുട്ടികൾ  മാർഷ്യൽ ആർട്‌സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാർഷ്യൽ ആർട്‌സിലൂടെ കൈവരിക്കാനാകും. ലക്ഷ്‌മിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top